megar son arrest in panaji

പനാജി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഗോവയില്‍ നിന്നും കരസേനയിലെ മുന്‍ മേജര്‍ ജനറലിന്റെ മകന്‍ അറസ്റ്റില്‍. കഴിഞ്ഞ മൂന്നു ദിവസമായി ഗോവ പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു.

സമീര്‍ സര്‍ധന (44)യാണ് പൊലീസിന്റെ പിടിയിലായത്. ഹിന്ദുവാണങ്കിലും ഇയാള്‍ ഇസ്ലാം മത വിശ്വാസിയാണ്. തിങ്കളാഴ്ചയാണ് വാസ്‌കോയില്‍ നിന്ന് എ.ടി.എസ് ഇയാളെ പിടികൂടിയത്.

സമീര്‍ ഇപ്പോള്‍ റിമാന്റിലാണ്. ചാറ്റേര്‍ഡ് അക്കൗണ്ടന്റായ ഇയാള്‍ അസെഞ്ചര്‍ പോലുള്ള മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ അലഞ്ഞു തിരിയുന്നതിനിടയിലാണ് സമീറിനെ വാസ്‌കോ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

സമീറിന്റെ കൈയില്‍ നിന്നും ഒരു ലാപ്‌ടോപ്പും അഞ്ച് പാസ്‌പോര്‍ട്ടുകളും നാല് മൊബൈല്‍ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമീറിന്റെ തീവ്രവാദബന്ധം ഉറപ്പിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയതിനാല്‍ ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണെന്ന് ഗോവ ഡി.ജി.പി ടി.എന്‍.മോഹന്‍ പറഞ്ഞു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും എ.ടി.എസും ഇയാളെ ചോദ്യം ചെയ്യുകയാണ്.

സമീറിന്റെ പക്കല്‍ നിന്നും ചില കത്തുകളും ഇമെയിലുകളും ലഭിച്ചിട്ടുണ്ട്. അതില്‍ നിന്നും സമീര്‍ രാജ്യത്ത് നടന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Top