ഏറ്റവും റസലൂഷന്‍ ഉള്ള ക്യാമറ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി സ്വീഡിഷ് കമ്പനി

camera

റ്റവും റസലൂഷന്‍ ഉള്ള ക്യാമറ വിപണിയിലെത്താന്‍ ഒരുങ്ങുന്നു. 400 മെഗാപിക്‌സലുള്ള മികച്ച ക്യാമറയാണ് വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ ക്യാമറയുടെ വില കുറച്ചധികമായിരിക്കും. 47995 യുഎസ് ഡോളര്‍ അല്ലെങ്കില്‍ മുപ്പത് ലക്ഷം രുപ വില ഇതിനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്വീഡിഷ് കമ്പനിയാണ് ഈ ക്യാമറ വിപണിയിലെത്തിക്കുന്നത്. എച്ച്6ഡി400സി എംഎസ് ക്യാമറയാണിത്. ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളുടെ സൈസും വളരെ കൂടുതലായിരിക്കും. 400 മെഗാ പിക്‌സല്‍ ചിത്രത്തിന് 2.4 ജിബിയാണ് സൈസ് വരുന്നത്. മൂന്നിഞ്ച് വലിപ്പമുള്ള ഒരു ഡിസ്‌പ്ലേയും ക്യാമറയ്ക്കുണ്ടായിരിക്കും, യുഎസ്ബി 3.0 ടൈപ്പ് സി കണക്ഷനാണ് ഇത് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ വേണ്ടത്. രണ്ട് വര്‍ഷം മുന്‍പ് 200 മെഗാപിക്‌സലുള്ള എച്5ഡി ക്യാമറയും കമ്പനി പുറത്തിറക്കിയിരുന്നു.

Top