എറണാകുളത്ത് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നിര്‍ത്തിവെയ്ക്കുന്നു

കൊച്ചി: കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ എറണാകുളം ജില്ലയിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഞായറാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആശുപത്രികള്‍ വഴി മാത്രമാക്കാനാണ് തീരുമാനം.

നേരത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങിയിരുന്നു. വെള്ളിയാഴ്ച രണ്ടു ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് കേരളത്തിലെത്തിയത്. 50 ലക്ഷം ഡോസ് ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

 

Top