മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ‘പേരന്‍പ്‌’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ‘പേരന്‍പ്‌’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

പ്രശസ്ത സംവിധായകൻ റാം ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ,സമുദ്രക്കനി ,അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തമിഴിലും,മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യുവാൻ ശങ്കർ രാജ ആണ്.

ട്രാൻസ്ജെൻഡറായ അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല .

Top