‘Mega Mao’ no more as ridiculed golden statue destroyed

ഴുഷിഗാങ്: ചൈനയുടെ വിപ്ലവനേതാവ് മാവോ സെ തുങ്ങിന്റെ 120 അടി പൊക്കമുള്ള സ്വര്‍ണപ്രതിമ തകര്‍ത്തു. കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ തരിശുനിലത്ത് മാവോയുടെ ഇരിക്കുന്ന പ്രതിമയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്.

പണി അന്തിമഘട്ടത്തിലെത്തിയിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു. 4,65,000 ഡോളറാണ് ചെലവെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസങ്ങള്‍ നീണ്ട പണി അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് തകര്‍ക്കാന്‍ തീരുമാനിച്ചത്. തീര്‍ത്തും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ഹെനാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്കുവേണ്ടിയും അടിസ്ഥാനസൗകര്യവികസനത്തിനു വേണ്ടിയും ഈ പണം ഉപയോഗിച്ചുകൂടെയെന്നും വിമര്‍ശകര്‍ ചോദിച്ചു.

Top