മെഗാ 157; ഫാന്റസി ചിത്രവുമായി വീണ്ടും ചിരഞ്ജീവി

ചിരഞ്ജീവി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കുന്നു. മെഗാ 157 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി, പ്രമോദ്, വിക്രം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ പോലെയുള്ള മറ്റൊരു ഫാന്റസി എന്റര്‍ടെയ്നറില്‍ ചിരഞ്ജീവിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ വസിഷ്ഠ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്‌നി, വായു എന്നിവ നിറയുന്നതാണ് അന്നൗണ്‍സ്മെന്റ് പോസ്റ്ററില്‍ കാണുന്നത്.ഒരു ഫാന്റസി ചിത്രത്തില്‍ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കുന്നത്. പി. ആര്‍.ഒ – ശബരി.

Top