ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി മെഗ് ലാനിങ്ങ്

ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ്. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാണം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേളയെടുക്കുന്നതെന്ന് വ്യക്തമല്ല.

ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഓസീസിനെ ചാമ്പ്യന്മാരാക്കിയതിനു ശേഷമാണ് ലാനിങ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നത്. ദി ഹണ്ട്രഡിൽ ട്രെന്റ് റോക്കേഴ്സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല.

ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.

Top