ഷാങ്ഹായ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Narendra Modi

ബെയ്ജിംങ്ങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ കിംഗ്ഡാവോയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. എസ്‌സിഒയില്‍ (ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടക്കുന്നത്.

shangayi

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയ്ക്കാണ്‌ ചൈനയില്‍ തുടക്കം കുറിക്കുന്നത്. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് എസ്‌സിഒയുടെ ലക്ഷ്യങ്ങള്‍. എട്ടുരാജ്യങ്ങള്‍ക്കു പങ്കാളിത്തമുള്ള സമിതിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങള്‍. താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണു മറ്റ് രാജ്യങ്ങള്‍.

ആഗോളതലത്തില്‍ സുപ്രധാനമായ പല തര്‍ക്കവിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കു വരുന്നുണ്ട്. ഇറാനിലെ ആണവക്കരാറില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരില്‍ 12നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി എന്നിവയാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Top