പ്രതിഫലം കുറയ്ക്കണം; വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും യോഗം നാളെ

കൊച്ചി: കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ നടന്‍മാരടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മലയാള സിനിമ വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.അമ്മ , ഫെഫ്ക സംഘടനകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗം തീരുമാനിക്കും.

തീയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച മറ്റന്നാള്‍ വിളിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമാണെന്നും അതിനാല്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നത്. താരങ്ങളും- സാങ്കേതിക പ്രവര്‍ത്തകരും 50 ശതമാനം പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ അമ്മ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താത്തതില്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top