തിരുവല്ലയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയായിരുന്നു കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചത്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാനാണ് തിരുവല്ലയില്‍ യോഗം ചേര്‍ന്നത്. സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Top