കരൺ ജോഹർ ചിത്രം ‘സ്റ്റുഡന്റ് ഒഫ് ദ ഇയർ 2’ ; താരങ്ങളുടെ പോസ്റ്റർ പുറത്തെത്തി

Studentof the Year

രൺ ജോഹറിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് സ്റ്റുഡന്റ് ഒഫ് ദ ഇയർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘സ്റ്റുഡന്റ് ഒഫ് ദ ഇയർ 2 വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ പോസ്റ്റർ പുറത്തെത്തി.

വരുൺ ധവാൻ,​ സിദ്ധാർത്ഥ് മൽഹോത്ര,​ ആലിയ ഭട്ട് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ താരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രശസ്ത നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെ , ടൈഗർ ഷ്രോഫ്,​ താര എന്നിവരാണ് പ്രധാന കഥാപത്രങ്ങൾ.

tara

സ്റ്റുഡന്റ് ഓഫ് ദ ഇയർ-2 നവംബറിൽ പ്രദർശനത്തിനെത്തും. സിനിമയിൽ രണ്ട് നായികമാർ ഉണ്ടെന്ന് കരൺ ജോഹർ നേരത്തെ പറഞ്ഞെങ്കിലും അത് ആരെക്കെയാണെന്ന് ഇപ്പോഴാണ് വ്യകത്മാക്കിയത്.

Top