ജീവനക്കാർക്ക് 11 ദിവസത്തെ അവധി നൽകി മീഷോ

ജീവനക്കാർക്ക് നീണ്ട അവധി നൽകി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ. ജീവനക്കാരുടെ മാനസികാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് അവധി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് ഒക്ടോബർ 22 മുതൽ നവംബർ 1 വരെയുള്ള 11 ദിവസത്തെ അവധിയാണ് മീഷോ നൽകിയത്.

തിരക്കേറിയ  ഉത്സവ വിൽപ്പനയ്ക്ക് ശേഷമാണ് ജീവനക്കാർക്ക് വിശ്രമത്തിനും  മാനസികാരോഗ്യം വർദ്ധിപ്പിക്കാനും മീഷോ അവധി നൽകിയത് തുടർച്ചയായി രണ്ടാം വർഷമാണ് മീഷോ ഇങ്ങനെ ജീവനക്കാർക്ക് അവധി നൽകുന്നത്.

ജീവനക്കാരെ വിശ്രമിക്കാൻ അനുവദിക്കുന്നതിലൂടെ ഉത്പാദന ക്ഷമത കൂട്ടാൻ സഹായിക്കും എന്നും ഒരു മികച്ച കമ്പനി സംസ്കാരം കെട്ടിപ്പടുക്കുന്നതിന്, ജോലിയും ജീവിതവുമായി സന്തുലിതാവസ്ഥ അത്യാവശ്യമാണെന്നും മീഷോയിലെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ആശിഷ് കുമാർ സിംഗ് പറഞ്ഞു.

അവധി അനുവദിച്ചു കഴിഞ്ഞാൽ ജീവനക്കാർക്ക് അവർക്കിഷ്ടമുള്ള രീതിയിൽ അത് ഉപയോഗിക്കാം പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, യാത്ര ചെയ്യുക അല്ലെങ്കിൽ പുതിയ ഹോബി കണ്ടെത്തുക തുടങ്ങി വിവിധ രീതിയിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താം.

Top