മീശ വിവാദം; എസ്. ഹരീഷിന് നേരെ വധഭീഷണി ഉയര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കഥാകൃത്ത് എസ്. ഹരീഷിന് നേരെ വധഭീഷണി ഉയര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് പൊലീസ് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്.

മീശ എന്ന നോവലിലെ വിവാദ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഹരീഷിനെതിരെ ഭീഷണി മുഴക്കിയത്. നോവലില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്.

ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മീശ’ എന്ന നോവലാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷ് പിന്‍വലിച്ചത്. ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണു തീരുമാനമെന്നായിരുന്നു എസ്.ഹരീഷ് പ്രതികരിച്ചത്.

Top