രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മീരാകുമാര്‍

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍.

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ വിജയം അനിവാര്യമാണ്. ജാതിമത വേര്‍തിരിവ് ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മീരാകുമാര്‍ പറഞ്ഞു.

എംഎല്‍എ മാരുടെ പിന്തുണ തേടി കേരളത്തിലെത്തിയതായിരുന്നു അവര്‍. രാജ്യത്തിന്റെ മൂല്യസംരക്ഷണത്തിനായുള്ള ചരിത്രപരമായ പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യവും പാര്‍ലമെന്ററി രാഷ്ട്രീയവും സംരക്ഷിക്കാന്‍ മീരാ കുമാറിനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ മസ്‌കറ്റ് ഹോട്ടലില്‍ യുഡിഎഫ്, എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരെ സംയുക്തമായി കണ്ടു.

Top