മീരയുടെ വസ്ത്രധാരണത്തെക്കുറിച്ച് നെഗറ്റീവ് കമന്റ്; അമ്മാമയ്ക്ക് പറയാനുള്ളത് ഇങ്ങനെ

ലയാളികളുടെ പ്രിയ താരം മീരാനന്ദനാണ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. നേരത്തെ മീര പോസ്റ്റ് ചെയ്ത ഒരു വസ്ത്രത്തിന് നെഗറ്റീവ് കമന്റുകള്‍ ലഭിച്ചിരുന്നു ഇതിനെതിരെയാണ് താരം ഒരു പ്രമുഖമാധ്യമത്തിന്റെ മാഗസീനില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി…’ എന്നും മീര പറഞ്ഞു.

”പണ്ടൊക്കെ പുറത്ത് പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ, പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറി. രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”

എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്.

ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി.’

Top