അഗ്നി സിറകുകളിൽ നിന്ന് പുറത്താക്കിയത് മകള്‍ക്ക് വേണ്ടി ; കമലിനെതിരെ മീരാ മിഥുൻ

ഗ്‌നി സിറകുകൾ എന്ന എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് നടിയും ബിഗ് ബോസ് താരവുമായ മീര മിഥുൻ. നവീൻ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെയാണ് പ്രധാന കഥാപാത്രമായി തീരുമാനിച്ചിരുന്നതെന്നും എന്നാൽ കമൽ ഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് പകരം നായികയാക്കിയെന്നും മീര മിഥുൻ ആരോപിക്കുന്നു.

കമൽ ഹാസൻ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴ് റിയാലിറ്റി സീസൺ 3 യിലൂടെ ഷോയിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് മീര മിഥുൻ. മോഡലിങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

‘തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാൻ. കമൽ ഹാസനും കൂട്ടരും ചേർന്ന് അഗ്‌നി സിറകുകളിൽ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോൾ എനിക്ക് ദുഖം തോന്നുന്നില്ല. സംവിധായകന്റെയും നിർമാതാവ് ടി. ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാർഥ മുഖം ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാണിക്കാൻ സാധിച്ചു’-എന്നും മീര പറയുന്നു.

എന്നാൽ മീരയെയല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്ന് സംവിധായകൻ പറയുന്നത്. ശാലിനിക്ക് പകരമാണ് അക്ഷരയെത്തിയതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ വ്യക്തമാക്കി.

Top