മാനസിക പ്രശ്‌നം ഉള്ളവര്‍ പോലും സിപിഎം-ബിജെപി ബന്ധം ആരോപിക്കില്ലെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: മാനസികമായി പ്രശ്‌നം ഉള്ളവര്‍ പോലും സിപിഎം – ബിജെപി ബന്ധം ആരോപിക്കില്ലെന്ന് മീനാക്ഷി ലേഖി എംപി. ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ഞെട്ടലുണ്ടാക്കിയെന്നും മീനാക്ഷി പറഞ്ഞു.

ബിജെപിക്ക് സിപിഐഎമ്മുമായി ഒരിക്കലും യോജിക്കാന്‍ ആകില്ല. സിപിഎം കൊന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണീര്‍ ആണ് ബിജെപിക്ക് മുമ്പിലുള്ളത്. ഡമ്മി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് സമയം അനുവദിക്കണമായിരുന്നു. പരമാവധി പേരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടത് എന്നും മീനാക്ഷി ലേഖി പറഞ്ഞു.

 

Top