മീനച്ചിലാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കിട്ടി. ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മൂന്ന് പേരെയാണ് മീനച്ചിലാറ്റില്‍ കാണാതായത്. കുളിക്കാന്‍ ഇറങ്ങിയ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

എട്ട് പേരാണ് മീനച്ചിലാറ്റില്‍ കുളിക്കാനെത്തിയത്. ഒരാള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മറ്റ് രണ്ടുപേരും. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

Top