മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം നാവികസേനയുടെ സഹായത്തോടെ കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മനീഷ് സെബാസ്റ്റ്യന്റെ മൃതദേഹമാണ് നാവികസേനയുടെ സഹായത്തോടെ കണ്ടെത്തിയത്.

മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ വെളളത്തിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങവെയാണ് മനീഷ് ഒഴുക്കില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ഇയാളെ കാണാതാവുകയായിരുന്നു.

ചേര്‍പ്പുങ്കലില്‍ ഓട്ടോഡ്രൈവറായ മനീഷ് രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് ആറ്റില്‍ തടിപിടിക്കാനിറങ്ങിയത്. കൂട്ടുകാര്‍ പിടിച്ച തടി കെട്ടിയിടുന്നതിന് കയറുമായി നീന്തുന്നതിനിടെ മനീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

Top