അഭിനേത്രി മീന കുമാരിയുടെ 85ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍

google

മീന കുമാരിയുടെ 85ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍. ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ടതില്‍ വെച്ച് മികച്ച അഭിനേത്രിയും, സംഗീതജ്ഞയും, കവിയുമായിരുന്ന മീനാകുമാരി ജനിച്ചത് 1933 ആഗസ്റ്റ് 1 നാണ്.

പിതാവായ അലി ബക്ഷിന്റെ പാത പിന്തുടര്‍ന്നാണ് മീന അഭിനയത്തിലേക്ക് കടന്നത്. പ്രധാനമായും മാതാവിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു ചിത്രങ്ങളില്‍ അഭിനയിച്ചത്. മീന തന്റെ ഏഴാം വയസിലാണ് അഭിനയിച്ചു തുടങ്ങിയത്. സിമിമയില്‍ എത്തിയപ്പോഴാണ് മഹ്ജബീന്‍ എന്ന പേര് മാറ്റി ബേബി മീന എന്നാക്കിയത്. 1939 ലെ ഫര്‍സന്റ്-എ-വദന്‍ ആയിരുന്നു ആദ്യ ചിത്രം. 1940കളില്‍ പിന്നെയും ധാരാളം ചിത്രങ്ങളില്‍ മീന അഭിനയിച്ചു. 1949 മുതല്‍ നായിക പ്രാധാന്യമുള്ള വേഷങ്ങളിലും അഭിനയിച്ചു തുടങ്ങി.

Top