അഭയാര്‍ഥി ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടം; മരണപ്പെട്ട 69 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

boat-accident

ലിബിയ; മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരണപ്പെട്ട 69 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ലിബിയന്‍ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 115ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ നിന്ന് യൂറോപിലേക്ക് കുടിയേറാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് അപകട സമയത്ത് തന്നെ രക്ഷപ്പെടുത്തിയിരുന്നു. മേഖലയില്‍ തിരച്ചില്‍ തുടരുന്നതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കാമെന്ന് യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

Top