മരുന്നുമായി യാത്ര ചെയ്യണമെങ്കില്‍ സീലുള്ള കുറിപ്പടി വേണം; സൗദി

റിയാദ്: വിദേശത്തു നിന്ന് സൗദിയിലേയ്ക്ക് മരുന്നുമായി യാത്ര ചെയ്യുന്ന ഡോക്ടര്‍ക്കൊപ്പം സീലുള്ള കുറിപ്പടി വേണമെന്ന് നിര്‍ബന്ധം. സൗദി കസ്റ്റംസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിമാനത്താവളം ഉള്‍പ്പെടെ അതിര്‍ത്തി കവാടങ്ങളില്‍ ഇതു കാണിച്ചാല്‍ മാത്രമേ ഇനി മരുന്നു കൊണ്ടുവരാന്‍ അനുവദിക്കൂ.

ഇറക്കുമതിക്കു നിയന്ത്രണമുള്ള ചരക്കുകളുടെ വിഭാഗത്തിലാണ് മരുന്നുകള്‍ ഉള്‍പ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കര്‍ശനമായിരുന്നില്ല. ഇനി ചെറുതും വലുതുമായ എല്ലാ തരം മരുന്നുകള്‍ക്കും ഇതു ബാധകമാണ്.

Top