കോഴ്‌സ് അനുസരിച്ച് ശമ്പളം ; 20 ഡിഗ്രി കോഴ്‌സുകളുടെ പട്ടിക പുറത്തിറക്കി

ഇംഗ്ലണ്ട്: യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഗ്രാജുവേറ്റ്‌സിന് ലഭിക്കുന്ന ശമ്പളം താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കി. മെഡിസിനും, ഡെന്റിസ്ട്രിയുമാണ് പട്ടികയില്‍ സ്വാഭാവികമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ വാര്‍ഷിക വരുമാനം 47,300 പൗണ്ടാണ്. എന്നാല്‍ ചില സര്‍പ്രെസ് കോഴ്‌സുകളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

നിയമമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. അഞ്ച്‌വര്‍ഷത്തിനുള്ളില്‍ പോക്കറ്റില്‍ വീഴുന്ന ശമ്പളം ഏകദേശം 25,200 പൗണ്ടാണ്. ടീച്ചിംഗ് ഡിഗ്രികളേക്കാള്‍ ചെറിയ മുന്‍തൂക്കം നിയമബിരുദം നേടുന്നു. ഓണ്‍ലൈന്‍ മോര്‍ട്ട്‌ഗേജ് സര്‍വ്വീസ് പ്രോപ്പിലോയുടെ പഠനത്തില്‍ ക്രിയേറ്റീവ് ആര്‍ട്‌സും, ഡിസൈന്‍ ഡിഗ്രികളും റാങ്കില്‍ ഏറ്റവും താഴെയാണ്. യുകെയിലെ ശരാശരി ശമ്പളം 27,600 പൗണ്ട് ആണെങ്കിലും ചില പ്രമുഖ കോഴ്‌സുകള്‍ കഴിഞ്ഞാല്‍ ശമ്പളം ഇതിലും കുറവാണ്.

വരുമാനത്തില്‍ രണ്ടാം സ്ഥാനം ഇക്കണോമിക്‌സിനാണ്, 37,900 പൗണ്ടാണ് ശമ്പളമായി ലഭിക്കുന്നത്. മൂന്നും നാലും സ്ഥാനങ്ങളില്‍ വെറ്റിനറി സയന്‍സും, കണക്കുമാണ് 34,900 പൗണ്ട്, 33,100 പൗണ്ട് എന്നിങ്ങനെയാണ് ശമ്പളം നല്‍കുന്നത്.

Top