യുക്രെയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല

ഡൽഹി: യുക്രെയിനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിൽ ഇവരെ പഠനം തുടരാൻ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണൽ മെഡിക്കൽ കമ്മീഷൻ നിയമം ഇന്ത്യൻ യൂണിവഴ്‌സിറ്റികളിൽ ഈ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഈ വിദ്യാർത്ഥികൾക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടർന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളവരാണ് ഈ വിദ്യാർത്ഥികളെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Top