ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിയുടെ ഫോട്ടോ പുറത്ത്

കാസർകോട്: ട്രെയിന്‍ യാത്രയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ മധ്യവയസ്ക്കന്റെ ലൈംഗിക അതിക്രമമെന്ന് പരാതി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കാസർകോട് റെയിൽവേ പൊലീസ് പുറത്ത് വിട്ടു.

ചെന്നൈ – മംഗളൂരു എക്സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മംഗലാപുരത്തേക്ക് പോവുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തലശേരിയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. 50 വയസ് തോന്നിക്കുന്ന ഇയാൾ നീലേശ്വരത്ത് ഇറങ്ങിയെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Top