വ്യാഴാഴ്ച മെഡിക്കല്‍ ബന്ദ്; അത്യാഹിത വിഭാഗത്തെ ഒഴിവാക്കുമെന്ന് ഐഎംഎ

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വ്യാഴാഴ്ച ദേശീയ വ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തും. മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വിവാദ നിബന്ധനകളില്‍ പ്രതിഷേധമറിയിച്ചാണ് ബന്ദ്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും ഒപി ഉണ്ടാകില്ലെന്നും ഐഎംഎ കേരള ഘടകം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് സമരം. മെഡിക്കല്‍ അധ്യാപകരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും. ഐഎംഎ ഉന്നതസമിതി വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം വിലയിരുത്തിയാണ് ദേശ വ്യാപകമായി സമരം നടത്താന്‍ തീരുമാനിച്ചത്.

Top