ശബരിമല ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍

doctors

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒഴിവുകള്‍ നികത്താതെ സ്‌പെഷ്യലിസ്റ്റുകള്‍ എന്ന പേരില്‍ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സര്‍ക്കാറെന്ന് ഇവര്‍ ആരോപിക്കുന്നു.

‘കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാനം കടുത്ത പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോള്‍ സ്‌പെഷാലിറ്റി പരിശീലന കാലം മുഴുവന്‍ ഇതിന് വേണ്ടി സമര്‍പ്പിച്ചവരാണ് ഞങ്ങള്‍. നീറ്റ് പിജി കൗണ്‍സിലിങ് തുടങ്ങാത്തതിനാല്‍ രണ്ട് പിജി ബാച്ചുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ അധികപ്പണിയാണ് ഓരോ ദിവസവും ഞങ്ങള്‍ ചെയ്യുന്നത്. മതിയായ പിജി യോഗ്യതകളുള്ള ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാര്‍ത്ഥികളെ നിയമിച്ച് ഗിമ്മിക്ക് കാട്ടുകയാണ് അധികാരികള്‍,’ എന്ന് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ ഭാരവാഹികളായ ഡോ അതുല്‍ അശോക്, ഡോ ആര്‍ നവീന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Top