മെഡിക്കല്‍ പിജി പരീക്ഷ മാറ്റിവെയ്ക്കണം; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അവസാന വര്‍ഷ മെഡിക്കല്‍ പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. പല സര്‍വകലാശാലകളും പരീക്ഷാ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പൊതു ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

Top