medical fees issue; UDF strike

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

എംഎല്‍എമാര്‍ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം, വിഷയത്തില്‍ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നീ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇരുവരുടെയും ആരോഗ്യനില മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Top