Medical fees issue strike; Chennithala against pinarayi

ramesh-chennithala

തിരുവനന്തപുരം: സ്വാശ്രയ സമരം സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒത്തു തീര്‍പ്പ് അട്ടിമറിച്ചത് പിണറായിയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടിയ്ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതിപക്ഷ നേതാക്കളെ വന്നു കണ്ട് ഫീസുകുറയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിണറായിയുടെ നിലപാട് നീതികരിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി ആരോഗ്യവകുപ്പു മന്ത്രിയോടും വകുപ്പു സെക്രട്ടറിയോടും മോശമായി പെരുമാറിയതിനു 30ലേറെ പേര്‍ സാക്ഷികളാണെന്നും ചെന്നിത്തല പറഞ്ഞു.

Top