medical fees iddue; chennithala’s statement

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വാശ്രയ പ്രശ്‌നത്തില്‍ സമൂഹത്തിന്റെ വികാരമാണ് സമരത്തിലൂടെ യുഡിഎഫ് പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല വിശദമാക്കി. പൊതുസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ ഉയര്‍ത്തി കാട്ടിയാണ് യുഡിഎഫ് സമരമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും നിയമസഭാ നടപടികള്‍ ബഹിഷ്‌കരിച്ചശേഷം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും സ്വാശ്രയ കോളേജ് മാനെജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാരണം മാനേജ്‌മെന്റുകള്‍ മെറിറ്റ് സീറ്റിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി സര്‍ക്കാര്‍ നല്ല തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top