മെഡിക്കല്‍പ്രവേശന പ്രതിസന്ധി; പരിഹാരത്തിനായി സുപ്രീംകോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശന പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിന് സുപ്രീംകോടതിയുടെ ഇടപെടല്‍.

മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിനെയും രാജ്യത്തെ മെഡിക്കല്‍ കോളേജുകളെയും ഒറ്റശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ടെക്‌നോക്രാറ്റായ നന്ദന്‍ നിലേകനിയെയാണ് നിയോഗിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാനപരാതി.

അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ തോന്നുംപടിയാണ് പരിശോധന നടത്തി അനുമതി നിഷേധിക്കുന്നതെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വാദിക്കുന്നത്. ഒരാഴ്ചയ്ക്കകം മെഡിക്കല്‍ കൗണ്‍സിലിന്റെയും കോളേജ് പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Top