medical entrance ; mla- hunger- strike-end

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

17 ാം തീയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. സമരം നടത്തിയ എംഎൽഎമാർക്ക് വൈകുന്നേരം നാലു മണിക്ക് സ്വീകരണം നൽകും.

നിയമസഭ ഇല്ലാത്ത സാഹചര്യത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്ന് യോഗം വിലയിരുത്തി. അതു കൊണ്ട് സമരം മറ്റേതെങ്കിലും രീതിയില്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏഴുദിവസമായി സഭാകവാടത്തില്‍ നിരാഹാരത്തിലായിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നീ എം.എല്‍.എ.മാരെ വൈകിട്ട് നാരലരയോടെയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്.

തൊട്ടുപിന്നാലെ എം.എല്‍.എ. മാരായ വി.ടി. ബല്‍റാമും റോജി എം. ജോണും സമരം തുടങ്ങി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഹൈബിയെയും ഷാഫിയെയും ആസ്പത്രിയിലാക്കിയത്.

Top