നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അമ്പതു പേരില്‍ മൂന്നു മലയാളികളും

exam

തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡോവാലിനാണ് ഒന്നാംറാങ്ക്.

റാങ്ക് പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ് , അശ്വിന്‍ വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍.

കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 ശതമാനം വിദ്യാര്‍ത്ഥികളും യോഗ്യത നേടി. ആകെ 73385 പേരാണ് യോഗ്യത നേടിയത്.

Top