മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റി. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബര്‍ 13ലേക്കു മാറ്റി.

ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെ നടക്കും. ജെഇഇ അഡ്വാന്‍സ് സെപ്റ്റംബര്‍ 27നും നടക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

Top