മെഡിക്കല്‍ കോഴ;ചില നേതാക്കള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, അമിത് ഷായ്ക്ക് രമേശിന്റെ പരാതി

Ramesh

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും.

രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്ന് രമേശ് പറഞ്ഞു.

ആരോപണത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ പ്രധാന ആവശ്യം.

ചില നേതാക്കള്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചുവെന്നും നാളെ നടക്കാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും എം.ടി രമേശ് അറിയിച്ചു.

Top