തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ കമ്പിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു. രോഗി അലറക്കരഞ്ഞിട്ടും അറ്റന്‍ഡര്‍ സുനില്‍കുമാര്‍ അതിക്രമം തുടര്‍ന്നു. അറ്റന്‍ഡറെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കി.


