രോഗിയുടെ മരുന്ന് മറിച്ചു വിറ്റ് പൈസ തട്ടി; മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മരുന്ന് മറിച്ചു വിറ്റ് പൈസ തട്ടിയ മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്‌സുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷമീര്‍, വിബിന്‍ എന്നീ നഴ്‌സുമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്‌സുമാര്‍ പണം തട്ടിയത്.

മെഡിക്കല്‍ കോളേജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഴ്‌സുമാരുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

Top