മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം മാറ്റി വച്ചു

തിരുവനന്തപുരം: ഇന്ന് മുതൽ ആരംഭിക്കാനിരുന്ന മെഡിക്കൽ കോളജ് ഡോക്ടേഴ്സിൻ്റെ അനിശ്ചിതകാല സമരം മാറ്റിവെച്ചു.

ബുധനാഴ്ച്ച ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച പശ്ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരത്തിന് ആ​ഹ്വാനം ചെയ്തത്.

Top