മെഡിക്കല്‍ കോളേജ് കോഴ വിവാദം ; മാധ്യമ വാര്‍ത്തകള്‍ അതിശയോക്തിപരമെന്ന് കുമ്മനം

kummanam

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപി നേതാക്കള്‍ കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ആരോപണങ്ങള്‍ ഊഹാപോഹം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപിയെന്നും നേതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Top