മെഡിക്കല്‍ കോളേജ് കോഴ വിവാദം ; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു

parliament

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കുരുങ്ങി ലോക്‌സഭ സ്തംഭിച്ചു.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.ബി.രാജേഷ് എംപി നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ലോകസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

കേന്ദ്രാനുമതിക്കായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തുകയും തുടര്‍ന്ന് കുഴല്‍പ്പണമായി ഇത് ഡല്‍ഹിയിലേക്ക് അയച്ചുവെന്ന് ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ കേരള മെഡിക്കല്‍ കോളേജിനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് സഹായം നല്‍കിയത് എന്നു മനസ്സിലാക്കി വര്‍ക്കലയിലുള്ള എസ്ആര്‍ മെഡിക്കല്‍ കോളേജിനായി പണം നല്‍കിയെന്ന് കോളേജ് ഉടമയായ ആര്‍.ഷാജി മൊഴി നല്‍കിയിരുന്നു.

Top