ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനക്കു വിധേയമാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് സി എസ് കര്‍ണനെ വൈദ്യപരിശോധനക്കു വിധേയമാക്കണമെന്ന് സുപ്രീംകോടതി.

അതിനായി കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ജസ്റ്റിസ് കര്‍ണന് കൗണ്‍സിലിങ് നല്‍കണമെന്നും മാനസികനില പരിശോധിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. ബംഗാള്‍ ഡി ജി പി അതിനുവേണ്ട സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുകള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു. ഫെബ്രുവരി എട്ടിന് ശേഷമുള്ള ഉത്തരവുകള്‍ നടപ്പിലാക്കേണ്ടെന്നാണ് നിര്‍ദ്ദേശം

കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം മാപ്പു പറയണമെന്ന കോടതി നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു. കോടതിയലക്ഷ്യ നോട്ടീസിനു മറുപടി നല്‍കാന്‍ ജസ്റ്റിസ് കര്‍ണന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് നാലാഴ്ചകൂടി അനുവദിച്ചിട്ടുണ്ട്.

Top