മെഡിക്കല്‍ കോഴ ; പണമിടപാട് നടന്നതായി അറിയില്ലെന്ന് എം.ടി. രമേശിന്റെ മൊഴി

തിരുവനന്തപുരം : മെഡിക്കല്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി എം.ടി. രമേശ്.

പണമിടപാട് നടന്നതായി അറിയില്ലെന്നും ബിജെപിയുടെ ഒരുഘടകത്തിലും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും എം.ടി. രമേശ് പറഞ്ഞു.

മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതി കണ്ടെത്തത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറിയിരുന്നു.

പരാതിക്കാരന്റെ മൊഴിയില്‍ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ടായികുന്നു.

Top