കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ ; മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല

cabinet

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്ത നടപടി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആരോഗ്യ സെക്രട്ടറി ഒപ്പിട്ട ബില്ല് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.

എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി ഭേദമന്യെ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

Top