മെഡിക്കല്‍/ഡന്റെല്‍ ; ആദ്യ അലോട്ട്മെന്റിലെ പ്രവേശനം ഇന്ന്

medical

തിരുവനന്തപുരം: മെഡിക്കല്‍/ഡന്റെല്‍, അനുബന്ധ കോഴ്സുകളിലെ പഠനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന്. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളേജുകളില്‍ പ്രവേശനം നേടാം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും.

രണ്ടാം അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. ഇതിനുള്ള വിജ്ഞാപനം അലോട്ട്മെന്റിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Top