മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9300 പ്രൊസസര്‍ ചിപ്‌സെറ്റ് തിങ്കളാഴ്ച പുറത്തിറക്കി

മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9300 പ്രൊസസര്‍ ചിപ്‌സെറ്റ് തിങ്കളാഴ്ച പുറത്തിറക്കി. എഐ, ഗ്രാഫിക്സ്, ഡിസ്പ്ലേ എന്നിവയില്‍ കൂടുതല്‍ മികവ് നല്‍കാന്‍ ശേഷിയുള്ള സിപിയു ആയിരിക്കും ഇതിലെന്നാണ് അവകാശപ്പെടുന്നത്. ടിഎസ്എംസിയുടെ മൂന്നാം തലമുറ 4 നാനോമീറ്റര്‍ പ്രൊസസ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ പ്രൊസസര്‍ മുന്‍നിര ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. എതിരാളിയായ ക്വാല്‍കോം കഴിഞ്ഞയാഴ്ചയാണ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എന്ന ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ പ്രൊസസര്‍ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ എല്‍പിഡഡിആര്‍5ടി റാം, യുഎഫ്എസ് 4.0 സ്റ്റോറേജ് എന്നിവ പിന്തുണയ്ക്കും. 180 ഹെര്‍ട്സ് റിഫ്രഷ് റേറ്റില്‍ ഡബ്ല്യൂ ക്യുഎച്ച്ഡി പാനലുകള്‍, ഫോള്‍ഡബിള്‍ ഫോണുകളിലെ ഡ്യുവല്‍ ഡിസ്പ്ലേ, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 14 ലെ അള്‍ട്ര എച്ച്ഡിആര്‍ ഡിസ്പ്ലേ ഫോര്‍മാറ്റ് എന്നിവ പിന്തുണയ്ക്കും. വൈഫൈ7, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി സൗകര്യങ്ങള്‍ ലഭിക്കും.320 എംപി ക്യാമറയില്‍ 30 എഫ്പിഎസില്‍ 8കെ വിഡിയോ വരെ പിന്തുണയ്ക്കും. 60 എഫ്പിഎസില്‍ 4കെ വീഡിയോയും പകര്‍ത്താം. വിവോ, വണ്‍പ്ലസ്, ഓപ്പോ, റെഡ്മി തുടങ്ങിയ ബ്രാന്‍ഡുകള്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9300 പ്രൊസസര്‍ ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് വിവരം.

ഡൈമെന്‍സിറ്റി 9200 നേക്കാള്‍ 33 ഊര്‍ജക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു 3.25 ഗിഗാഹെര്‍ട്സ് പ്രൈം സിപിയു കോര്‍ കോര്‍ടക്സ്-X4 , 2.85 ഗിഗാഹെര്‍ട്സ് 3X കോര്‍ടെക്സ്-എക്സ്4 കോര്‍, നാല് 2.0 ഗിഗാഹെര്‍ട്സ് കോര്‍ടെക്സ്-എ720 കോര്‍ എന്നിവയാണ് ഡൈമെന്‍സിറ്റി 9300 പ്രൊസസറിലുള്ളത്. അതേസമയം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 യില്‍ അഞ്ച് 720 പെര്‍ഫോമന്‍സ് കോറുകളാണുള്ളത്. അവയ്ക്ക് 3.2 ഗിഗാഹെര്‍ട്സ് വേഗവുമുണ്ട്. മുന്‍ പതിപ്പിനേക്കാള്‍ 33 ശതമാനം ഊര്‍ജക്ഷമത പുതിയ പ്രൊസസറിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

Top