മാധ്യമങ്ങൾക്ക് ഭീഷണി , പിന്തുണ നൽകിയില്ലെങ്കിൽ റേറ്റിങ് ലഭിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്

Donald Trump

വാഷിംഗ്ടൺ: മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മാധ്യമങ്ങൾ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാൽ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കുടിയേറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കുന്നതിന് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നതിനാൽ, റേറ്റിങ് ലഭിച്ചുവെന്നും. പ്രവേശന അനുമതി നൽകിയതിന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

മാധ്യമങ്ങൾക്ക് റേറ്റിങ് എന്നത് പ്രധാന്യമുള്ള കാര്യമാണ്. അത് ലഭിക്കുന്നതിനാൽ അവർ പിന്തുണ നൽകും. ട്രംപ് വിജയിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കൊന്നും കച്ചവടമില്ലാതെയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മാധ്യമങ്ങളുമായി ട്രംപിനുണ്ടായിരുന്നത് നല്ല ബന്ധമായിരുന്നില്ല. അമേരിക്കയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്‌ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. മാധ്യമങ്ങൾ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. മാധ്യമങ്ങളിലെ ഏറ്റവും മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്ത ആഴ്ച പുരസ്‌കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യപിച്ചിട്ടുണ്ട്.

Top