മാധ്യമ ഭീകരന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ അനുമതി

ലണ്ടന്‍: മാധ്യമ ഭീകരന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ഒടുവില്‍ ബ്രിട്ടന്‍ അനുമതി നല്‍കി. സ്‌കൈ ഓഹരി ഉടമകളായ മര്‍ഡോക്കിന്റെ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സും യു എസ്സിലെ കോംകാസ്റ്റും തമ്മില്‍ കടുത്ത മത്സരമായിരുന്നു.

സ്‌കൈ ലേലത്തില്‍ വില്‍ക്കാന്‍ മര്‍ഡോക്കിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സ്‌കൈയുടെ ഓഹരി ഉടമകള്‍ക്കാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള സ്വാതന്ത്യമുള്ളതെന്ന് സാംസ്‌കാരിക സെക്രട്ടറി ജെറമി റൈറ്റ് പറഞ്ഞു.

ഫോക്‌സ് 61 ശതമാനമാണ് വാഗ്ദാനം ചെയ്തത്. 32. 5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989 ല്‍ ബ്രിട്ടീഷ് കമ്പനിയായ സ്‌കൈടെലിവിഷനാണ് ആരംഭിച്ചത്.

Top