മസൂദ് അസ്ഹറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലിലെന്ന് പാക്ക് മാധ്യമങ്ങള്‍

അഫ്ഗാനിസ്ഥാന്‍: മസൂദ് അസ്ഹറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലില്‍. അബ്ദുള്‍ റൗസ് അസ്ഹറിനെയാണ് കരുതല്‍ തടങ്കലില്‍ വിട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചതായും പിന്നീട് ജീവനോടെയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്ന് അറിയിച്ചതെന്നാണ് പാക്കിസ്ഥാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കടുത്ത വൃക്കാരോഗിയായ അസ്ഹര്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന ചില ശബ്ദസന്ദേശങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ വ്യോമാക്രമണത്തിലാണ് മരിച്ചതെന്നും പറഞ്ഞിരുന്നു.

Top