വിദ്വേഷ പ്രസംഗം നടത്തി; യുഎഇയില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അബുദാബി: യുഎഇയില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ്  അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

യുഎഇയും ഇറാഖും തമ്മിലുള്ള മത്സരം കവര്‍ ചെയ്യാനെത്തിയതിനിടെയാണ് മാദ്ധ്യമ പ്രവര്‍ത്തകന്‍ വിദ്വേഷ പ്രസംഗം നടത്തിയത്. മാദ്ധ്യമ പ്രവര്‍ത്തകന്റെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മാദ്ധ്യമങ്ങളുടെ ധാര്‍മ്മികത, മാനദണ്ഡം, അവരുടെ പ്രൊഫഷണല്‍ ചുമതലകള്‍ എന്നിവ ലംഘിച്ചതിന് മൂന്ന് മാധ്യമ പ്രവര്‍ത്തകരെ അബുദാബി മീഡിയ പുറത്താക്കുകയും ചെയ്തു.

Top